ഭൂപ്രകൃതി

                                                              


                               മൂന്നു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന നമ്മുടെ പഞ്ചായത്ത് കോട്ടയം ജില്ലയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിന്റെ തേക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാകണ്കിഴക്കേ അതിര്‍ത്തിയില്‍ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറാണ്.പഞ്ചായത്തിന്റെ തെക്കുകിഴക്കേ മുലയില്‍ വച്ച് കരിയാര്‍ വേമ്പനാട്ടുകായലുമായി സന്ധിക്കുന്നുവൈക്കം മുനിസിപ്പാലിറ്റിയുമായി ചേരുന്ന വടക്കു ഭാഗം മാത്രമാണു കര അതിര്‍ത്തിയിലുള്ളത്.

                    വേമ്പനാട്ടുകായലിന്റെ വീതി കൂടിയ ഭാഗങ്ങള്‍ നമ്മുടെ പഞ്ചായത്തിന്റെ സമീപത്തുള്ളവയാണ്തെക്കും പടിഞ്ഞാറുമായി കായലിനക്കരെയുള്ള ഭാഗങ്ങള്‍ ആലപ്പുഴ ജില്ലയില്‍ പെടുന്നുപഞ്ചായത്തിന്റെ തെക്കുഭാഗത്തുനിന്നു നോക്കിയാല്‍ കായലിനക്കരെ തണ്ണീര്‍മുക്കം ബണ്ട് കാണാം.കാര്‍ഷികമത്സ്യബന്ധന മേഖലകളുമായി ബന്ധപ്പെട്ട് തണ്ണീര്‍മുക്കം ബണ്ട് ഉയര്‍ത്തിവിട്ട പരിസ്ഥിതി വിവാദങ്ങള്‍ ഇന്നും ശമിച്ചിട്ടില്ലന്നു പറയാം.
              ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിന്റെ ഏറ്റവും സമീപസ്ഥമായ പഞ്ചായത്താണ് നമ്മുടേത്നമ്മുടെ കിഴക്കു ഭാഗത്തായി തലയാഴം പഞ്ചായത്തു സ്ഥിതി ചെയ്യുന്നു.
              കായല്‍ത്തീരം,സമതലപ്രദേശം,ആറ്റുതീരം,എന്നിങ്ങിനെ ഭൂപ്രകൃതിയനുസരിച്ച് തിരിക്കാം.തീരപ്രദേശങ്ങളില്‍ അല്പം താഴച്ചയുണ്ട്തീരത്തോട് അടുക്കുംന്തോറും മണ്ണിന് പശിമ കൂടിവരുന്നതായി കാണാം.ചെളി,കളിമണ്ണ്എന്നിവ ഈ മണ്‍തരത്തില്‍
കലര്‍ന്നിട്ടുണ്ട്ഏന്നാല്‍ മദ്ധ്യഭാഗത്തുള്ള മണ്‍തരങ്ങളില്‍ പശിമ കുറവുള്ളതായി കാണുന്നു.
              പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 17.03 .കി.മി.ആണ്ഇത് കായല്‍ പ്രദേശം ഉള്‍പ്പെടയാണ്.കരപ്രദേശം മാത്രം7.86 .കി.മിആണ്.
             
       വേമ്പനാട്ടുകായലില്‍ നിന്നും ഓരുജലം കൃഷിസ്ഥലങ്ങളിലേക്ക് കയറാതിരിക്കുന്നതിനായി തലയാഴം പഞ്ചായത്തുമായി ചേര്‍ന്നു കോട്ടച്ചിറ ഭാഗത്ത് ഓരു മുട്ട് ഇടാറുണ്ട്പ്രധാന തോടുകളിലും ഓരു മുട്ട് ഇട്ടുവരുന്നു.ധാരാളം തോടുകള്‍ പഞ്ചായത്തിന്റെ ഉള്‍ഭാഗത്തേക്ക് ഒഴുകുന്നുണ്ട്കിഴക്കേ ഭാഗത്തുള്ള കരിയാര്‍ ശുദ്ധജലത്തിന്റെ പ്രധാന ശ്രോതസ്സാണ്മലിനീകരണമില്ലാത്ത ശുദ്ധജലമാണ് ഈ പുഴയിലൂടെ ഒഴുകുന്നത്തോടുകളും നീര്‍ച്ചാലുകളും കുളങ്ങളും ധാരാളമായുള്ളതിനാല്‍ മണ്ണിന് കാര്യമായി വരള്‍ച്ച അനുഭവപ്പെടാറില്ല.
                ഏറ്റവും പ്രധാനപ്പെട്ട വിള നാളികെരമാണ്.നാളികേര ഉത്പാദത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്തെങ്ങു രോഗം വളരെ വ്യാപകമായുണ്ട്. പഞ്ചായത്തിന്റെ പ്രധാന ഇടവിള  വാഴയാണ്.  റബ്ബര്‍,ജാതി,കപ്പവെറ്റിലക്കൊടി,കുരുമുളക്പച്ചക്കറികൈതച്ചക്ക എന്നിവയുമുണ്ട്.


  സ്ഥാനവും വിസ്തൃതിയും
 ·         വിസ്തീര്‍ണ്ണം                                :      കായല്‍ ഉള്‍പ്പടെ 17.30.കി  കരപ്രദേശം 7.86 .കി 


·         അതിരുകള്‍                                 :
                        വടക്ക്                         :       വൈക്കം മുനിസിപ്പാലിറ്റി
                        തെക്ക്                         :       വേമ്പനാട്ടുകായല്‍
                        പടിഞ്ഞാറ്                 :       വേമ്പനാട്ടുകായല്‍
                        കിഴക്ക്                        :       വല്യാനപ്പുഴ കരിയാര്‍